ട്രാഫിക്ക് പോലീസുകാരന് തടവ് ശിക്ഷ !
മനാമ : ഇരുപത്തി ആറ് തവണ ചുവപ്പ് സിഗ്നൽ മറികടന്ന ട്രാഫിക് പോലീസുകാരനെ ആറ് മാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. മുപ്പത്തി നാലുകാരനായ ബഹ്‌റൈൻ സ്വദേശിയെയാണ് ജയിലിൽ അടച്ചത്. അമിതവേഗത്തിലും, ഗതാഗത നിയമങ്ങൾ തെറ്റിച്ച് വാഹനം ഓടിക്കുകയും മറ്റുള്ളവരുടെ ജീവിതം അപകടത്തിലാക്കുകയും ചെയ്തതിനാലാണ് അഞ്ഞൂറ് ദിനാർ പിഴയും ആറ് മാസം തടവ് ശിക്ഷയും ട്രാഫിക് കോടതി വിധിച്ചത്. ഇതോടൊപ്പം ഒരു വർഷം വരെ ഇയാളുടെ ഡ്രൈവിങ്ങ് അനുമതിയും റദ്ദാക്കിയിട്ടുണ്ട്.

