മത പ്രഭാഷണ പരന്പര ഫെബ്രുവരി 2 മുതൽ


മനാമ: സമസ്ത ബഹ്‌റൈൻ ‍ കേന്ദ്ര കമ്മറ്റിക്ക് കീഴിൽ  ഹൂറയിൽ പ്രവർ‍ത്തിക്കുന്ന തഅ്‌ലീമുൽ ഖുർ‍ആൻമദ്രസയുടെ 18ാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 2, 3, 4 തീയ്യതികളിൽ മതപ്രഭാഷണ പരന്പര സംഘടിപ്പിക്കുന്നു.മനാമ അൽ രാജ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ദിവസവും രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന പ്രഭാഷണ വേദികളിൽ നാട്ടിൽ നിന്നുള്ള പ്രമുഖ വാഗ്മികളാണ് പങ്കെടുക്കുന്നത്. പ്രമുഖ വാഗ്മി ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി അൽ ഖാസിമിയും പ്രഭാഷണ വേദികളിലെ വിസ്മയമായ ഹാഫിസ്ജാബിർ എടപ്പാളും പ്രഭാഷണം നടത്തും. സമാപന ദിവസം നടക്കുന്ന പ്രാർത്ഥനാ സദസിന് ശൈഖുന ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും.പ്രഭാഷണ പരന്പര സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബഹ്റൈൻ പാർലിമെന്റ് അംഗം ആദിൽ അസൂമി മുഖ്യാതിഥി ആയിരിക്കും. പ്രഭാഷണം ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

17 വർഷം മുന്പ് 10 കുട്ടികളുമായി ഹൂറയിലെ ഒരുഒറ്റ മുറിയിലാണ് മദ്രസ പ്രവർത്തനമാരംഭിച്ചത്. ഇന്ന് നാല് ക്ലാസ് റൂമുകളിലായി എഴുപതിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ മത പഠനം നടത്തുന്നു. കൂടാതെ സ്വലാത്ത് ഹാളും ഓഫീസും ഉൾ‍പ്പെടുന്ന വിശാലമായ സംവിധാനങ്ങളും ഇവിടെ നിലവിലുണ്ട്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ സിലബസ് അനുസരിച്ച് പ്രവർ‍ത്തിക്കുന്ന മദ്രസയിൽ പൊതു പരീക്ഷകളിലെല്ലാം 100% വിജയമാണ് ലഭിച്ചു വരുന്നത്. ഉന്നത പഠന നിലവാരം ഉറപ്പു വരുത്തി മുന്നോട്ടുപോകുന്ന മദ്രസയിലേക്ക് ഹൂറയുടെ പരിസര പ്രദേശങ്ങളിൽ നിന്നെല്ലാം  വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.  വ്യാഴം, വെള്ളി ഒഴികെ പ്രതിദിനം വൈകീട്ട് 6 മണി മുതൽ 8 മണി വരെയാണ് ക്ലാസുകൾ.  മദ്രസാ ക്ലാസ്സുകൾക്ക് പുറമെ വ്യാഴാഴ്ചകളിൽ സ്വലാത്ത് മജ്ലിസ്, മാസാന്ത  മജ്‌ലിസുന്നൂർ ആത്മീയ സദസ്, മുതിർന്നവർക്കായി ഫാമിലി ക്ലാസുകൾ‍,  ഖുർആൻ ക്ലാസുകൾ എന്നിവയും ഈ മദ്‌റസ കേന്ദ്രീകരിച്ചു നടന്നു വരുന്നു.മൂന്ന് ദിവസം നീണ്ടുനിൽ‍ക്കുന്ന മത പ്രഭാഷണ പരന്പരയിൽ പങ്കെടുക്കാൻ 
ഹ്റൈനിലെ മുഴുവൻ വിശ്വാസികളെയും ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 3371 2999, 39428094 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.വാർത്താസമ്മേളനത്തി .ൽ എസ്.എം അബ്ദുൽ വാഹിദ്, ശംസുദ്ദീൻ മൗലവി, മഹ് മൂദ് പെരിങ്ങത്തൂർ, അശ്റഫ് കാട്ടിൽ പീടിക, നൗഷാദ് അടൂർ, മുനീർ, മനാഫ് തങ്ങൾ, കുഞ്ഞഹമ്മദ് തിരുവള്ളൂർ, റാഷിദ് മൂരാട്, ജസീർ മൂരാട്, നൗഫൽ മാഹി, റിയാസ് കാസർ‍ഗോഡ് എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed