അവയവ ദാനം : സഹോദരിയുടെ ജീവൻ രക്ഷിച്ച് ബഹ്‌റൈനി യുവതി


മനാമ : തന്റെ സഹോദരിയോടുള്ള സ്നേഹത്തിന്റെ അടയാളമായി അവയവ ദാനം നടത്തി ബഹ്റൈനി യുവതി സൈനബ് അൽ ലയിത്ത്. അപൂർവ്വ രോഗം പിടിപ്പെട്ട് ഇരു വൃക്കകളും തകരാറിലായ തന്റെ ഇളയ സഹോദരി ലൈലയ്ക്കാണ് സൈനബ് ലെയിത്ത് തന്റെ വൃക്കകളിൽ ഒന്ന് ദാനം ചെയ്ത് മാത−ൃകയായത്. 

ചൈനയിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്ന സഹോദരി പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് ചികിത്സയ്ക്കായി ബഹ്റൈനിലേയ്ക്ക് ഇവർ മടങ്ങി വരികയായിരുന്നു.

പിന്നീട് രോഗം കണ്ടെത്തിയതിനെ തുടർന്ന്  നിരന്തരമായി ഡയാലിസിന് വിധേയയായി. ആവശ്യമായ പരിശോധനകൾക്ക് ശേഷം മൂത്ത സഹോദരി സൈനബിന്റെ വൃക്ക അനുയോജ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്.

സൽമാനിയ മെഡിക്കൽ കോംപ്ലക്സ് നെഫ്രോളജിവകുപ്പുമായി സഹകരിച്ച് കുവൈത്തിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. സഹോദരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അൽ ലത്തീഫ് സ്ഥിരീകരിച്ചു. മരണാനന്തരം തന്റെ അവയവങ്ങൾ ദാനം ചെയ്യാനും സൈനബ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബഹ്റൈനിലെ ദാർ കുലൈബിൽ ആണ് ഇവർ താമസിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed