ബഹ്റൈൻ ഇന്ത്യൻ എംബസി­ റി­പ്പബ്ലിക് ദി­നം ആചരി­ക്കും


മനാമ: അറുപ്പത്തി ഒൻപതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സീഫിലെ ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആചരിക്കുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. രാവിലെ 7:30ന് പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. നാടോടി നൃത്തം ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളും ഉണ്ടാകും. എല്ലാ ഇന്ത്യൻ പൗരന്മാരെയും ചടങ്ങുകൾക്ക് ക്ഷണിച്ച എംബസി പരിപാടിയിൽ പങ്കെടുക്കുന്നവർ രാവിലെ 7:15ന് സ്ഥലത്ത് എത്തണമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed