കാലാവധി കഴിഞ്ഞ മാംസവും ഭക്ഷ്യവസ്തുക്കളും പിടികൂടി; മുഹറഖിൽ സ്ഥാപനവും ഗോഡൗണും പൂട്ടിച്ചു


പ്രദീപ് പുറവങ്കര

മുഹറഖ്: ജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണി ഉയർത്തിക്കൊണ്ട്, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മാംസവും സംഭരിക്കുകയും സംസ്കരിച്ച് വിപണിയിൽ എത്തിക്കുകയും ചെയ്ത ഒരു വാണിജ്യ സ്ഥാപനവും അതിന്റെ ഗോഡൗണും അധികൃതർ അടപ്പിച്ചു. വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ ഇൻസ്പെക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

മന്ത്രാലയത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമായി മുഹറഖ് പ്രദേശത്തുള്ള സ്ഥാപനത്തിലും അനുബന്ധ ഗോഡൗണിലും ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് വൻതോതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവന്നത്. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇവിടെ മാംസം സൂക്ഷിക്കുന്നതും സംസ്കരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും എന്ന് പരിശോധനയിൽ വ്യക്തമായി.

സ്ഥപരിശോധനയ്ക്കിടെ വിതരണത്തിനായി സൂക്ഷിച്ചിരുന്ന പഴകിയതും കാലാവധി കഴിഞ്ഞതുമായ ഒട്ടനവധി സാധനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് സ്ഥാപനവും ഗോഡൗണും അടിയന്തരമായി ഭരണപരമായി അടച്ചുപൂട്ടിയതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. 2024, 2025 വർഷങ്ങളിൽ കാലാവധി കഴിഞ്ഞ കോൺ സ്റ്റാർച്ച്, മാംസം, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ വീഡിയോയിൽ വ്യക്തമായി കാണാം. അങ്ങേയറ്റം വൃത്തിഹീനമായ ചുറ്റുപാടുകളും പഴകിയ മാംസം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്.

നിയമലംഘനം നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

article-image

asdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed