സിംബൾസ് അക്കാദമി ഉദ്ഘാടനം ചെയ്തു
മനാമ : ഭാരതീയ സംസ്കാരത്തെ ഉൾകൊണ്ട് ക്ലാസിക്കൽ നൃത്തം, ആയോധനകലകൾ, യോഗാഭ്യാസം തുടങ്ങിയവയെ ഉൾക്കൊള്ളിച്ചുകൊണ്ട് ബുദ്ദയ്യ ബഹ്റൈൻ ഇന്ത്യൻ സ്കൂളിന് സമീപം അബുസായ്ബയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച സിംബൾസ് അക്കാദമിയുടെ ഉദ്ഘാടനം ഇന്നലെ വൈകീട്ട് 5ന് ഓഷ്യൻ സുപ്പീരിയർ ഗ്രൂപ്പിന്റെ ചെയർമാൻ മനോജ് സിംഗ് നിർവ്വഹിച്ചു.
ചിത്രകാരിയായ സാർഥ സിങ് ആണ് സിംബൾസ് അക്കാദമിയുടെ പ്രിൻസിപ്പൽ. പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിൽ സംഗീതം, ചെസ്സ്, കരാട്ടെ, വേദിക് മാത്-സ് തുടങ്ങി നിരവധി കോഴ്സുകൾക്കാണ് ഇവിടെ പരിശീലനം നൽകുന്നത്. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചതായി പ്രിൻസിപ്പാൾ സാർഥ സിങ് അറിയിച്ചു. അഡ്മിഷന് താൽപ്പര്യമുള്ളവർ 32286801 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്. വരും ദിവസങ്ങളിൽ അദ്ലിയയിലും സിംബൾസ് അക്കാദമി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

