കെ.സി.എ ടാലന്റ് സ്കാൻ ഉദ്ഘാടനം ഇന്ന്
മനാമ : കെ.സി.എയുടെ നേതൃത്വത്തിൽ നടക്കുന്ന പതിനാറാം കലാസാഹിത്യ സാംസ്‌കാരിക മത്സര പരിപാടിയായ യു.എ.ഇ എക്സ്ചേഞ്ച് കെ.സി.എ ടാലന്റ് സ്കാന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 6:30ന് കെ.സി.എ ഹാളിൽ നടക്കും. പ്രമുഖ പിന്നണി ഗായകൻ വിൽസ്വരാജ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. മത്സരങ്ങളുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് കെ.സി.എ പ്രസിഡണ്ട് കെ.പി തോമസ് അറിയിച്ചു. 1614 എൻട്രികളിൽ നിന്നും തിരഞ്ഞെടുത്ത 483 പേർ നാല് ഗ്രൂപ്പുകളായി നാൽപ്പത് ഇനങ്ങളിലാണ് മത്സരിക്കുക. മത്സരത്തിൽ വിജയികളായവരിൽ നിന്നും കലാപ്രതിഭ, കലാതിലകം എന്നിവരെ തിരഞ്ഞെടുക്കും. യു.എ.ഇ എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ വിനീത് കുമാർ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതായിരിക്കും.

