രാ­ഷ്ട്രീ­യ നി­ലപാട് സംബന്ധി­ച്ച് ഡി­സംബർ‍ 31ന് പ്രഖ്യാ­പനം നടത്തും: രജനി­കാ­ന്ത്


ചെന്നൈ: രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഡിസംബർ‍ 31നു പ്രഖ്യാപനം നടത്തുമെന്ന് നടൻ രജനികാന്ത്. ആരാധകർക്കൊപ്പമുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ ചേരുന്നുവെന്നു പറയുന്നില്ല, പക്ഷേ തന്റെ നിലപാട് താൻ ഡിസംബർ 31ന് പ്രഖ്യാപിക്കും. രാഷ്ട്രീയത്തിലിറങ്ങുന്നതിന് ചെറിയ വിമുഖതയുണ്ട്. അതിനകത്തെ അവസ്ഥ അറിയാവുന്നതു കൊണ്ടാണത്. തന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ജനങ്ങളേക്കാൾ കൂടുതൽ താൽപര്യം മാധ്യമങ്ങൾക്കാണെന്നും പ്രസംഗത്തിനിടെ രജനി പറഞ്ഞു. താൻ രാഷ്ട്രീയത്തിന് അപരിചിതനായ വ്യക്തിയല്ല. പക്ഷേ അതിലേക്കിറങ്ങാൻ കുറച്ചു വൈകിപ്പോയി. യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണം. അതിനു തന്ത്രങ്ങൾ ആവശ്യമാണ്. രാഷ്ട്രീയത്തിലിറങ്ങുന്നതു തന്നെ വിജയത്തിനു തുല്യമാണെന്നു രജനികാന്ത് പറഞ്ഞു.

ഡിസംബർ 26 മുതൽ 31 വരെ ആരാധകരുമായി കൂടിക്കാഴ്ചയ്ക്കു മാറ്റിവച്ചിരിക്കുകയാണ് രജനികാന്ത്. അറുപത്തിയേഴുകാരനായ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ രണ്ടു പതിറ്റാണ്ടു കാലമായി ആരാധകർക്കൊപ്പമുണ്ട്. അതിന് അറുതി വരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ സൂപ്പർതാരം നൽകിയിരിക്കുന്നത്. 18 ജില്ലകളിൽ നിന്നായുള്ള ആയിരക്കണക്കിന് ആരാധകരാണ് രജനിയുടെ പ്രസംഗം കേൾക്കാനെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed