ബി.ഡി.എഫ് സൈനിക മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും


മനാമ : ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 16,17 ദിവസങ്ങളിൽ ബി.ഡി.എഫ് മിലിട്ടറി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ജനറൽ കമാൻഡർ പ്രഖ്യാപിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും മ്യൂസിയം തുറക്കുക. രണ്ട് ദിവസങ്ങളിലും മിലിട്ടറി മ്യൂസിക് ബാൻഡ് ദേശാഭക്തി ഗാനങ്ങൾ ആലപിക്കും.
 
1783 ൽ  അഹമ്മദ് അൽ ഫത്തെഹിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ അറബ് - മുസ്ലീം രാജ്യമായി സ്ഥാപിതമായതിന്റെ വാർഷികവും യു.എൻ അംഗത്വം ലഭിച്ചതിന്റെ 46 ആം വാർഷികവും രാജാവിന്റെ സിംഹാസനാരോഹണത്തിന്റെ പതിനെട്ടാം വാർഷികം എന്നിവയാണ് ഡിസംബർ 16ന് ആഘോഷിക്കപ്പെടുന്നത്.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed