ബഹ്റൈൻ മാ­ർ­ത്തോ­മ്മ പാ­രിഷ് ഇടവകദി­നം ആഘോ­ഷി­ച്ചു­


മനാമ : ബഹ്റൈൻ മാർത്തോമ്മ പാരിഷ് അതിൻ്റെ അൻപത്തിനാലാമത് ഇടവകദിനവും വാർ‍ഷിക കൺവൻഷനും സമുചിതമായി ആഘോഷിച്ചു. നവംബർ‍ 7, 8, 9, ദിവസങ്ങളിൽ നടത്തിയ ഇടവക കൺവൻഷനിൽ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ വചന ഘോഷണം നടത്തി. 

പത്താം തീയതി നടന്ന വിശുദ്ധ കുർ‍ബ്ബാനയ്ക്ക് റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ മുഖ്യ കാർ‍മ്മികനായിരുന്നു. തദ്ദവസരത്തിൽ 35 കുഞ്ഞുങ്ങൾ ആദ്യകുർബാന സ്വീകരിച്ചു. തുടർന്ന്‌ ഇടവക വികാരി റവ. സാം മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇടവകദിന പൊതുസമ്മേളനം സഹ. വികാരി റവ. റെജി പി. എബ്രഹാം പ്രാർ‍ത്ഥിച്ച് ആരംഭിച്ചു. 

ബഹ്റൈൻ വിദേശകാര്യ വകുപ്പിൽ പടിഞ്ഞാറൻ രാജ്യങ്ങളുടേയും ഗൾഫ്‌ രാജ്യങ്ങളുടേയും ചുമതലയുള്ള അസി. അണ്ടർ സെക്രട്ടറി അംബാസിഡർ ഡോ. ദഫീർ അഹമ്മദ്‌ അൽ‍ ഉംറാൻ മുഖ്യാഥിതിയായി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ബഹ്റൈൻ ഫെഡറേഷൻ ഓഫ് എക്സ്പാറ്റേഴ്സ് അസോസിയേഷൻ ജനറൽ‍ സെക്രട്ടറി ബെറ്റ്സി മത്യസെൻ ഗസ്റ്റ് ഓഫ് ഹോണർ ആയിരിക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. 

റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണവും, ഇടവക വൈസ്‌ പ്രസിഡണ്ട് കോശി സാമുവേൽ ആശംസയും അർ‍പ്പിച്ചു. എപ്പിസ്കോപ്പൽ‍ സഭകളെ പ്രതിനിധീകരിച്ച് സെന്റ് പോൾ‍സ് മാർ‍ത്തോമ്മ ചർ‍ച്ച് വികാരി റവ. ജോർ‍ജ്ജ് യോഹന്നാൻ, സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളി വികാരി റവ. ഫാദർ‍ ടിനോ തോമസ് എന്നിവർ‍ സന്നിഹതരായിരുന്നു.ഇടവകയിൽ 25, 40 എന്നീ വർഷങ്ങൾ പൂർത്തിയാക്കിയവരെയും 60 വയസ് പൂർത്തിയാക്കിയവരെയും 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും മറ്റ് തലങ്ങളിൽ ഇടവക ശുശ്രുഷ ചെയ്തവരെയും യോഗം ആദരിച്ചു.

1500ൽപരം ഇടവക ജനങ്ങൾ പങ്കെടുത്ത യോഗത്തിന്‌ പാരീഷ് സെക്രട്ടറി ചാക്കോ പി. മത്തായി സ്വാഗതവും ജനറൽ‍ കൺ‍വീനർ‍ തോമസ് കെ. ജോസഫ് നന്ദിയും അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed