ഗസൽ മഴ തീ­ർ­ത്ത് ഷഹബാസ് ആസ്വാ­ദക ഹൃ­ദയം കീ­ഴടക്കി­


മനാമ : കെ.എസ് ബിമൽ സാംസ്കാരിക കേന്ദ്രത്തിന് പിന്തുണ നൽകുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ചോയിസ് അഡ−്വർട്ടൈസിംഗ് കന്പനിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഷഹബാസ് പാടുന്നു’ എന്ന ഗസൽ നിശ ആസ്വാദകർക്ക് പാട്ടിന്റെ കുളിർമഴ സമ്മാനിച്ചു. ഷഹബാസ് പാടിമുന്നേറിയപ്പോൾ പ്രായഭേദമന്യേ ജനം ആനന്ദത്തിന്റെ പരമകോടിയിലെത്തി, എല്ലാം മറന്ന് കൂടെ പാടുകയും ആടുകയും ചെയ്തപ്പോൾ‍ സംഘാടകർ മനസിൽ കൊണ്ട് നടന്ന ലക്ഷ്യത്തിന്റെ പൂർ‍ത്തീകരണം അനായാസമായി. ഔദ്യോഗിക ചടങ്ങിന് മുന്പായി പ്രദർ‍ശിപ്പിക്കപ്പെട്ട ബിമലിനെയും സാംസകാരിക ഗ്രാമത്തെയും കുറിച്ചുള്ള ഹ്രസ്വ ഡോക്യുമെന്ററി ഒത്തുകൂടിയവരിലേയ്ക്ക് സംഘാടകരുടെ ഉദ്ദേശം സന്നിവേശിപ്പിക്കാൻ കഴിഞ്ഞു.

ചടങ്ങിൽ വെച്ച് പ്രവാസി വ്യവസായിയും ബി.കെ.ജി ഹോൾഡിംഗ് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടറുമായ കെ.ജി ബാബുരാജിന് ‘ഇന്നോവേറ്റിവ് ബിസിനസ് അവാർഡ് നൽ‍കി ആദരിച്ചു. 4 പി.എംന്യൂസിന്റെ ഡയറക്ടർ കൂടിയാണ് കെ.ജി ബാബുരാജ്. 

എം. ശശിധരൻ നിയന്ത്രിച്ച ചടങ്ങിൽ ജനറൽ കൺ‍വീനർ വത്സരാജ് സ്വാഗതവും, ചെയർമാൻ ആർ‍. പവിത്രൻ അദ്ധ്യക്ഷതയും വഹിച്ചു. രക്ഷാധികാരികളായ ബാലകൃഷ്ണൻ ഡേവിസ് കാർ സർവ്‍വീസ്, ബാബുരാജ് മാഹി എന്നിവർ ആശസകൾ അർ‍പ്പിച്ചു. വൈസ് ചെയർമാൻ യു.കെ ബാലൻ നന്ദി രേഖപ്പെടുത്തി. രാജേഷ്‌ ചേർ‍ത്തല പുല്ലാങ്കുഴലിലും, ആനന്തൻ തബലയിലും, സുബിൻ ഗിറ്റാറിലും, പോൾ‍സൺ വയലിനിലും പിന്നണി ഒരുക്കി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed