ഇറാന്റെ ഭീഷണി കാണാൻ കഴിയാത്തവർ അന്ധരാണ്: ബഹ്റൈൻ വിദേശകാര്യ മന്ത്രി
മനാമ: വിഭാഗീയതയുടെ പ്രചാരണത്തിനായി രംഗത്തുവരുകയും ഇറാന്റെ ഭീഷണി കാണാൻ കഴിയാത്തവരും അന്ധരാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ പ്രസ്താവിച്ചു.
“കെയ്റോ മീറ്റിംഗിൽ പങ്കെടുത്തവരിൽ ഇറാന്റെ ഭീഷണിയിലെ അപകടം കാണാത്തവർ അന്ധരാണ്” എന്നാണ് അദ്ദേഹം ട്വിറ്ററിൽ എഴുതിയത്. ഇറാൻ, വിഭാഗീയത പ്രചരിപ്പിക്കുകയും രാജ്യങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. ഭീകര പ്രവർത്തനങ്ങൾ നടത്തുകയും ഭീകരരെ പരിശീലിപ്പിക്കുകയും ചെയ്യുന്ന അതേ ആളാണ് ലെബനീസ് ഭരണകൂടത്തിന്റെ തീരുമാനവും നയങ്ങളും നിയന്ത്രിക്കുന്നതെന്നും മന്ത്രി ട്വിറ്ററിൽ എഴുതിയിട്ടുണ്ട്.


