മി­ന്നും പ്രകടനവു­മാ­യി­ ‘ഇടി­ക്കൂ­ട്ടിൽ’ താ­രങ്ങൾ


മനാമ: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ‘ഇടി’ താരങ്ങൾ തമ്മിൽ പോരടിച്ചപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച ബ്രേവ് ചാന്പ്യൻഷിപ്പ് കായിക പ്രേമികൾക്ക് നവ്യാനുഭവമായി. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പരിപാടിയായ മിക്സഡ് മാർഷ്യൽ ആർട്ട്സിന് ഇസാടൗണിലെ ഖലീഫ സ്പോർട്സ് സിറ്റി അരീന സാക്ഷ്യം വഹിച്ചു. ഏറ്റവും മികച്ച 30 എം.എം.എ പോരാളികളാണ് ബ്രേവ് 9ാം എഡിഷനിൽ ഏറ്റുമുട്ടിയത്. ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചാന്പ്യൻഷിപ്പ് അരങ്ങേറിയത്. 

ഇന്റർനാഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ അമെച്വേഴ്‌സ് വേൾഡ് ചാന്പ്യൻഷിപ്പ് ഉൾപ്പെടുന്ന ഇന്റർനാഷണൽ കോംപറ്റ് വാരം, ആദ്യമായാണ് അമേരിക്കയ്ക്ക് പുറത്തുവെച്ച് നടക്കുന്നത്. ബ്രേവ് 9 ചാന്പ്യൻഷിപ്പിന് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ നേതൃത്വം വഹിക്കുകയും പങ്കെടുക്കുകയും ചെയ്തു. കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും രണ്ട് പ്രധാന പോരാട്ടങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. അടി, പഞ്ച്, കിക്ക് എന്നിവയല്ലാതെ ചാന്പ്യൻഷിപ്പ് ഒരു കുടുംബത്തിന് രസകരമായ അന്തരീക്ഷവും സൃഷ്ടിച്ചിരുന്നു.

ബഹ്‌റൈനി യുവ ഗായിക ഹലാ അൽ തുർകിന്റെ സംഗീത പരിപാടിക്കൊപ്പം പരന്പരാഗത സംഗീതപരിപാടികളും, ബഹ്റൈനിന്റെ സന്പന്ന പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പ്രദർശനവും ബ്രവിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി 11 മണി വരെ നീണ്ടു.

ആദ്യ പോരാട്ടം ഇന്ത്യയുടെ ആത്തിഫ് മുഹമ്മദും പാകിസ്ഥാന്റെ ഹൈദർ ഫർമാനും തമ്മിലായിരുന്നു. ഈ പോരാട്ടത്തിൽ ഫർമാൻ വിജയിച്ചു. ജോർദാനിന്റെ ജലാൽ അൽ ദജാ ഫിലിപ്പൈൻസിന്റെ ജെറെമി പകാറ്റിവിനെ തറപറ്റിച്ചു.

മൂന്നാമത്തെ പോരാട്ടത്തിൽ ഇറ്റലിയുടെ ഡാനിയേൽ സ്കെറ്റിസിയെ ഇംഗ്ലണ്ടിന്റെ ചാർലി ലെറിയും, കെ.എച്ച്.കെ എം.എം.എയെ പ്രതിനിധീകരിച്ച് എത്തിയ ഹർദീപ് റായ് യൂകെയെ പ്രതിനിധീകരിച്ചെത്തിയ സാം പാറ്റേഴ്സണിനെ ആദ്യ റൗണ്ടിൽ തന്നെ തോൽപ്പിച്ചു. മറ്റ് കടുത്ത പോരാട്ടങ്ങളും ചാന്പ്യൻഷിപ്പിൽ അരങ്ങേറി. ഇന്ന് വൈകീട്ടാണ് ഫൈനൽ മത്സരങ്ങളും സമാപന പരിപാടികളും നടക്കുക.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed