മണ്ഡല കാ­ലം ആരംഭി­ച്ചു­; ബഹ്‌റൈ­നി­ലെ­ ആരാ­ധനാ­ലയങ്ങളിൽ അയ്യപ്പഭക്തരു­ടെ­ തി­രക്ക്


മനാമ: ഇന്നലെ വൃശ്ചികം ഒന്ന്. നാൽപ്പത്തിയൊന്ന് നാളുകൾ‍ വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും പുണ്യ നാളുകൾ‍ക്ക് തുടക്കമിട്ടുകൊണ്ട് ബഹ്‌റൈൻ പ്രവാസികളായ വിശ്വാസികളും അവരുടെ ദിനചര്യകൾക്ക് തുടക്കം കുറിച്ചു. കേരളത്തിലെത്തി പതിനെട്ടാംപടി ചവിട്ടി ശബരിമല കയറാൻ ഒരുങ്ങി ഇത്തവണയും നിരവധി പ്രവാസികൾ ബഹ്‌റൈനിലെ ആരാധാനാലയങ്ങളിലെത്തി മാലയിട്ടു. ഇന്നലെ കാനൂ അയ്യപ്പക്ഷേത്രത്തിലും അറാദ് അയ്യപ്പക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്കായിരുന്നു. വൃശ്ചികം ഒന്നാം തീയ്യതിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക ഒരുക്കങ്ങളും പൂജകളും ഉണ്ടായിരുന്നു. ഇനിയുള്ള 41 ദിവസം എല്ലാ ആരാധനാലയങ്ങളിലും ഭജനയും പ്രത്യേക പ്രാർത്ഥനകളും നടക്കും. 

എല്ലാ മതവിശ്വാസികൾക്കും അവരവരുടെ വിശ്വാസങ്ങൾക്കനുസൃതമായി ദൈവാരാധന നടത്താനുള്ള അനുമതി നൽകിയ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. സ്വദേശികൾക്ക് യാതൊരു വിധ ശല്യമില്ലാതെയും ആരാധനാലയങ്ങൾക്ക് സമീപം വാഹന പാർക്കിംഗുകൾ ഒഴിവാക്കിയും ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed