പീപ്പിൾസ് ഫോറം ബഹ്‌റൈൻ ശിശുദിനം ആഘോഷിച്ചു
മനാമ: പീപ്പിൾസ് ഫോറം ബഹ്റൈന്റെ ശിശുദിന ആഘോഷം സൗത്ത് പാർക്ക് റെസ്റ്റോറന്റിൽ വെച്ച് നടന്നു. ഇതോടനുബന്ധിച്ച് വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്ര രചനാമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം ചടങ്ങിൽ നടത്തി.
പ്രായപരിധി പത്തിനും പതിനഞ്ചിനും ഇടയിൽ ഉള്ളവരിൽ മേഘ നായർ, മിയ മറിയം, മാളവിക ശ്രീരാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഏഴിനും ഒന്പതിനും ഇടയിൽ പ്രായമുള്ളവരിൽ സാരംഗ് ശ്രീരാജ്, സംവൃത് സതീഷ്, സിദ്ധാർഥ് ജയരാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ പ്രായ പരിധി അഞ്ച് മുതൽ ആറ് വരെയുള്ളവരിൽ മനുകൃഷ്ണ മനീഷ്, ഗൗതവ് നക്ഷത്, ദുർഗ ചന്ദ്ര എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പ്രസിഡണ്ട് റെജി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യ രക്ഷാധികാരി പന്പാവാസൻ നായർ, മുഖ്യ അതിഥി 4 പി.എം ന്യൂസ് മാനേജിംഗ് എഡിറ്റർ പ്രദീപ് പുറവങ്കര എന്നിവർ ശിശുദിന സന്ദേശം നൽകി. സെക്രട്ടറി ബെജുകുമാർ സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി റോഷി ജോർജ് ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡണ്ട് ജയശിൽ സി.ബി നന്ദി പറഞ്ഞു. വനിതാ വിഭാഗം കൺവീനർ നീതു മനീഷ് അവതാരികയായിരുന്നു.


