ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ആറ് മണിക്കൂർ കാറോട്ട മത്സരം
മനാമ : ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ തുടർച്ചയായി ആറ് മണിക്കൂർ നീണ്ടു നിൽക്കുന്ന ഫിയ വേൾഡ് എൻഡോറൻസ് ചാന്പ്യൻഷിപ്പ് കാറോട്ട മത്സരത്തിന് തുടക്കമായി. ഇതിന് മുന്നോടിയായുള്ള ട്രയൽ റൺ വ്യാഴാഴ്ച ആരംഭിച്ചു. ഇന്നാണ് ഫൈനൽ മത്സരം. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള കാറോട്ട മത്സര കന്പക്കാർ ഈ മത്സരവേദിയിൽ വേഗത നിർണ്ണയിക്കാൻ എത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ സംബന്ധിക്കുന്നതുമായ ഷോ കാണുന്നതിന് രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും നിരവധി പ്രതിനിധികൾ സംബന്ധിക്കുന്നുണ്ട്. ലോക പ്രശസ്ത ആസ്ട്രിയൻ റേസർ ഡ്രൈവർ വാൾട്ടർ ലെഷർ അടക്കമുള്ളവർ ഈ ചാന്പ്യൻഷിപ്പിൽ സംബന്ധിക്കും.


