കിംഗ് ഫൈസൽ ഹൈവേ 15 ദിവസത്തേക്ക് അടച്ചിടും
മനാമ : മുഹറഖിലേക്കുള്ള കിംഗ് ഫൈസൽ ഹൈവേ അറ്റകുറ്റപ്പണിയുടെ ഭാഗമായി നവന്പർ 18 മുതൽ 15 ദിവസത്തേയ്ക്ക് അടച്ചിടുമെന്ന് തൊഴിൽ മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയം ഇന്നലെ അറിയിച്ചു.
രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 5 മണി മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് പാത അടച്ചിടുന്നത്.


