54 ക്രൂയിസ് കപ്പലുകൾക്കും ഒരു ലക്ഷം യാത്രക്കാർക്കും സ്വാഗതമേകി ഖലീഫ ബിൻ സൽമാൻ പോർട്ട്


2017 നവംബറിൽ ആരംഭിക്കുന്ന സീസൺ 2018 മെയ് മാസത്തിൽ അവസാനിക്കും

മനാമ : എ.പി.എം ടെർമിനൽസ് ബഹ്‌റൈൻ നടത്തുന്ന ഖലീഫ ബിൻ സൽമാൻ പോർട്ടിൽ (കെ.ബി.എസ്.പി) 2017−18ലെ ക്രൂയിസ് സീസൺ ആരംഭിച്ചു. ആഡംബര ക്രൂയിസ് കപ്പൽ എയ്ഡാ െസ്റ്റല്ലയാണ് ആദ്യ കപ്പൽ. സന്പന്നവും ഊർജ്ജസ്വലവുമായ സാംസ്കാരിക പൈതൃകമുള്ള ബഹ്‌റൈൻ, ഈ സീസണിൽ 100,000 യാത്രക്കാരെയും 54 ക്രൂയിസ് കപ്പലുകളെയുമാണ് പ്രതീക്ഷിക്കുന്നത്. കപ്പലുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനം വളർച്ചയും യാത്രക്കാരുടെ എണ്ണത്തിൽ 23 ശതമാനം വളർച്ചയുമുണ്ടാകും എന്നാണ് കരുതുന്നത്.

2017 നവംബറിൽ ആരംഭിക്കുന്ന സീസൺ 2018 മെയ് മാസത്തിൽ അവസാനിക്കും. 4360 യാത്രക്കാരുമായി എത്തുന്ന എം.എസ്.സി സ്‌പ്ലെൻഡിഡയാണ് ഈ സീസണിലെ ഏറ്റവും വലിയ കപ്പൽ. ഈ സീസണിൽ യാത്രക്കാരെ സുഗമമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ തുറമുഖ, ടൂറിസം അതോറിറ്റി, കസ്റ്റംസ്, ഇമിഗ്രേഷൻ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കും. എ.പി.എം ടെർമിനൽസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ മാർക്ക് ഹാർഡിമാൻ വ്യക്തമാക്കി.

ഈ വർഷത്തെ ക്രൂയിസ് സീസൺ കഴിഞ്ഞ സീസണുകളേക്കാൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പോർട്സ് ആന്റ് മാരിടൈം നാവിഗേഷൻ അഫയേഴ്സിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബാദർ ഹൗദ് അൽ മഹ്മൂദ് പറഞ്ഞു. ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തിൽ പരന്പരാഗത ബഹ്‌റൈൻ ആദിത്യമര്യാദയോടെ യാത്രക്കാരെ സ്വാഗതം ചെയ്യും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed