ബിമൽ സമരണയ്ക്കായി ‘ഷഹബാസ് പാടുന്നു’ : ഗസൽ നിശ ഇന്ന്
മനാമ: പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അകാലത്തിൽ അന്തരിച്ച നാടക സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകനായിരുന്ന കെ.എസ് ബിമലിന്റെ സ്മരണയിൽ പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് അമന്റെ ‘ഈ രാവിൽ ഷഹബാസ് പാടുന്നു’ എന്ന ഗസൽ പ്രോഗ്രാം ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. കൂടെ രാജേഷ് ചേർത്തല (പുല്ലാങ്കുഴൽ), ആനന്തൻ (തബല), സുബിൻ (ഗിറ്റാർ), പോൾസൺ (വയലിൻ) എന്നിവരും പിന്നണിയിൽ അകന്പടി സേവിക്കും. ചോയിസ് അഡ്−വർടൈസ്മെന്റിന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാൽപ്പതാമത്തെ വയസിൽ അർബുദരോഗബാധയെ തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞ കെ.എസ് ബിമൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാർത്ഥി രാഷ്ട്രീയ നേതാവും, നാടക പ്രവർത്തകനുമായിരുന്നു. തന്റെ ഗ്രാമത്തിൽ കലാ−കായിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സ്വന്തമായൊരിടം ഉണ്ടാക്കുക എന്ന ‘കെ.എസ് ബിമലി’ന്റെ സ്വപ്ന സംരംഭത്തിന് സാന്പത്തിക സഹായം നൽകുക എന്നതാണ് ബഹ്‌റൈനിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാംസ്കാരിക പ്രവർത്തകരും ചേർന്നൊരുക്കുന്ന ഈ സംഗീത പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസുകൾക്കും 39697035, 39898781, 39232164 എന്നീ നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.


