ബോംബ് സ്‌ഫോടനത്തിന് പിന്നിൽ ഇറാനെന്ന് മന്ത്രാലയം


മനാമ : രാജ്യത്തു ഈയിടെ നടന്ന ബോംബ് സ്‌ഫോടനത്തിന് പിന്നിൽ ഇറാനെന്ന് മന്ത്രാലയം സ്‌ഥിരീകരിച്ചു. കഴിഞ്ഞ മാസം ജിദ്ദാഫ്‌സിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡുകളിൽനിന്നും പരിശീലനം നേടിയ തീവ്രവാദി വിഭാഗം നടത്തിയ ബോംബ് സ്‌ഫോടനത്തിൽ ഒരു ഉദ്യോഗസ്ഥൻ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. മൂന്ന് എണ്ണ പൈപ്പ് ലൈനുകൾ തകർക്കാനും, രാജ്യത്ത് പൊതുജനങ്ങളെ ആക്രമിക്കാനും സംഘം പദ്ധതിയിട്ടു. പോലീസ് ബസ്സിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരിൽ ഒരാൾ അറസ്റ്റിലായതിനെ തുടർന്നാണ് ഗൂഢാലോചന പുറത്തുവന്നത്. ആക്രമണത്തിനുശേഷം കൂട്ടുപ്രതികൾ സിറിയ വഴി ഇറാനിലേക്ക് കടന്നതായും വിവരമുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed