വൈഷ്ണവ് - യുംനാ അജിൻ സംഗീത നിശയുമായി മോഡേൺ എക്സ്ചേഞ്ച്


മനാമ : സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ സീ ടി.വി സരിഗമ പരിപാടിയിലൂടെ പാടി ഇന്ത്യയിലെ തന്നെ മികച്ച ഗായകനായ വൈഷ്ണവി ഗിരീഷും യംനാ അജിനും ചേർന്നുള്ള സംഗീതപരിപാടിക്ക് ബഹ്‌റൈൻ വേദിയാകുന്നു. ബഹ്‌റൈനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കോൺവെക്സ് ഈവന്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ ഡിസംബർ 15നാണ് ഈ പരിപാടി നടക്കുക. മോഡേൺ എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കൾക്കാണ് പ്രവേശനം ഉണ്ടാവുക. 

മേഡേൺ എക്സ്ചേഞ്ചിന്റെ ഏതെങ്കിലും ശാഖയിലൂടെ പണമയച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കൾക്കും രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്കും പരിപാടിയിലേയ്ക്കുള്ള പ്രവേശന പാസ് ലഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലയാളിയായ വൈഷ്ണവ് നിരവധി റിയാലിറ്റി ഷോകളിലൂടെയാണ് പ്രശസ്തനായത്. പിന്നീട് ബോളിവുഡ് രംഗത്തെ പ്രമുഖ പാട്ടുകൾ ആലപിച്ചു കൊണ്ട് സീ ടി.വിയിലെ റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഷാരുഖ് ഖാനോടൊപ്പം വേദി പങ്കിടുന്നതിനിടയിൽ അദ്ദേഹത്തെ വേദിയിൽ െവച്ച് എടുത്തുയർത്തിയ ദൃശ്യം യൂട്യൂബിൽ വൈറലായിരുന്നു. മലയാളത്തിൽ സൂര്യ ടി.വി സിംഗർ, ഫ്‌ളവേഴ്‌സ് ടി.വിയുടെ ഇന്ത്യൻ മ്യൂസിക് തുടങ്ങിയവയിലൂടെയെല്ലാം ലക്ഷക്കണക്കിന് കാണികളുടെ പ്രിയ താരമായി മാറിയ വൈഷ്ണവിന് എ.ആർ റഹ്‌മാൻ തന്റെ പുതിയ ചിത്രത്തിൽ പാടാൻ പിന്നണിഗായകനായി ക്ഷണവും ലഭിച്ചു കഴിഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ ലക്ഷക്കണക്കിന് ആരാധകരുടെ മനം കവർന്ന ഗായികയാണ് യുംനാ അജിൻ. ഇന്ത്യയിൽ നിന്നെത്തുന്ന ബോളിവുഡിലെ പ്രഗത്ഭ സംഗീത ഉപകരണ പ്രതിഭകൾ പരിപാടിക്ക് പിന്നണി ഒരുക്കും.

ഇതിനോടകം ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റിയ മോഡേൺ എക്‌സ്‌ചഞ്ച് ഉപഭോക്താക്കൾക്ക് വേണ്ടി നിരവധി സംഗീത പരിപാടികൾ ബഹ്റൈനിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും സ്ഥാപനത്തിന് നൽകുന്ന പിന്തുണയ്ക്കുള്ള നന്ദി സൂചകമായാണ് ഇത്തരം പരിപാടികൾ അവർക്ക് വേണ്ടി ഒരുക്കുന്നതെന്നും ജനറൽ മാനേജർ എം.പി രാജേഷ് പറഞ്ഞു. ബോളിവുഡിലെ പ്രമുഖ ഗാനങ്ങൾക്കൊപ്പം മലയാളം അടക്കമുള്ള മറ്റ് ഭാഷകളിലെ ഗാനങ്ങൾ കൂടി വേദിയിൽ അവതരിപ്പിക്കുമെന്നും പ്രവാസി സമൂഹത്തിന് മികച്ച ഒരു സംഗീത അനുഭവമായിരിക്കും ഈ പരിപാടിയെന്നും രാജേഷ് പറഞ്ഞു. 

മോഡേൺ എക്സ്ചേഞ്ചിനോടൊപ്പം വിവ, ഷറഫ് ഡിജി, ജെറ്റ് എയർവേയ്‌സ്, ടാഗ് മീഡിയ, അൽ ഓസ്‌റ െറസ്റ്റോറന്റ്, അവിസ്‌, വൺ ബഹ്‌റൈൻ, ജി 4 എസ് എന്നീ സ്ഥാപനങ്ങളും ഈ പരിപാടിയുമായി സാഹകരിക്കുന്നുണ്ട്. മോഡേൺ എക്സ്ചേഞ്ചിൽ നിന്ന് പാസുകൾ കരസ്ഥമാക്കി പരിപാടിയിൽ പ്രവാസി സമൂഹം സഹകരിക്കണമെന്നും ആദ്യം എത്തുന്നവർക്ക് അവരുടെ സീറ്റുകൾ സൗകര്യ പ്രദമായ സ്ഥലങ്ങളിൽ ഉറപ്പാക്കാവുന്നതാണെന്നും സംഘാടകർ പറഞ്ഞു.

എവിസ് ബഹ്‌റൈൻ ജനറൽ മാനേജർ ഗൗതം, വിവാ സെയിൽസ് മാനേജർ സലിം, മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് എം.പി, ഷറഫ് ഡിജി ബിസിനസ് ഹെഡ് ഫൈസൽഖാൻ, മുഖ്യാതിഥി രാജസ്ഥാനി പ്രതിനിധി സന്ദീപ് മെഹ്താ, അൽ ഓസ്റ െറസ്റ്റോറന്റ് പ്രതിനിധി മുനീസ്, ജെറ്റ് എയർവേയ്‌സ് സെയിൽസ് മാനേജർ എറിക്, കോൺവെക്സ് ഡയറക്ടർ അജിത്ത് നായർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed