‘മേ­രാ­ ഭാ­രത്’ ദേ­ശഭക്തി­ഗാ­ന മത്സരം : ഒരു­ക്കങ്ങളാ­യി­


മനാമ : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫോർ പിഎം ന്യൂസ് ലുലു റാംലി മാളിന്റെ സഹകരണത്തോടെ മേരാ ഭാരത് എന്ന പേരിൽ സംഘടിപ്പിക്കുന്ന ദേശഭക്തിഗാന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ സംഘടനകളും വ്യക്തികളുടെ കൂട്ടായ്മകളും മാറ്റുരയ്ക്കുന്ന മത്സരം  ആഗസ്റ്റ് 15 വൈകീട്ട് 7.30ന് റാംലി മാളിലെ താഴത്തെ നിലയിലെ വേദിയിലായിരിക്കും നടക്കുക.

20ഓളം ടീമുകൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്നേദിവസം അരമണിക്കൂർ മുന്പ് തന്നെ എല്ലാ ടീമംഗങ്ങളും റിപ്പോർട്ട് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. യുഎഇ എക്സ്ചേഞ്ച്, റാംലി മാൾ, ക്ലിയർ വിഷൻ ഒപ്റ്റിക്കൽസ്, ഐ പോയിന്റ് എന്നിവരാണ് മേരാ ഭാരതിന്റെ സഹ പ്രായോജകർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed