കാജോൾ ദേവ്ഗൺ ജോയ് ആലുക്കാസ് ബ്രാൻഡ് അംബസഡർ
ന്യൂഡൽഹി : പ്രമുഖ ബോളിവുഡ് താരം കജോൾ ദേവ്ഗൺ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡർ ആകുന്നു. ഇത് സംബന്ധിച്ച് താരവും ജോയ് ആലുക്കാസിഡ് ഗ്രൂപ്പും ധാരണയിലെത്തി. ഇന്ത്യൻ സിനിമയുടെ സൗന്ദര്യ ബിംബമായ കാജോൾ ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡർ പദവിക്ക് ഏറ്റവും അനുയോജ്യമായ താരമാണെന്ന് ജോയ് ആലുക്കാസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ഏത് വെല്ലുവിളികളെയും ഏറ്റെടുക്കാൻ കഴിയുന്ന തരത്തിൽ സാന്പ്രദായിക മാറി നിൽക്കുന്ന താരമെന്ന നിലയിൽ ഈ ജ്വല്ലറിക്ക് ഏറ്റവും യോജിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ച കാജോൾ ആലുക്കാസിന്റെ വളർച്ചയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കാജോളിനെ തങ്ങളുടെ ബ്രാൻഡ് അംബാസഡർ ആക്കിയതിൽ തങ്ങൾക്ക് അഭിമാനമുണ്ട്.
ഇപ്പോൾ 12 രാജ്യങ്ങളിൽ 140 ഷോറൂമുകളുള്ള ജോയ് ആലുക്കാസ് ലോകത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായതും പ്രശസ്തവുമായി മാറിയിരിക്കുന്നു. ഇനി മുതൽ ജോയ് ആലുക്കാസിന്റെ പരസ്യങ്ങളിൽ കജോൾ പ്രത്യക്ഷപ്പെടും. കാജോളിന്റെ സാന്നിധ്യം ജോയ് ആലുക്കാസിന് മുതൽക്കൂട്ടാവുമെന്നും അവരെ ഗ്രൂപ്പിലേയ്ക്ക് ആഹ്ലാദത്തോടെ വരവേൽക്കുകയാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

