സിഞ്ച് എക്സ്ചേഞ്ച് ക്യാഷ് ബാ­ക്ക് സമ്മർ പ്രമോ­ഷൻ


മനാമ : സിഞ്ച് എക്സ്ചേഞ്ചിന്റെ വിശ്വസ്തരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന വേനൽക്കാല പ്രമോ വഴി എക്്സ്ചേഞ്ചിലൂടെ ബിസിനസുകൾ നടത്തുന്നവർക്കും പണം അയക്കുന്നവർക്കും അവരുടെ ഓരോ ഇടപാടിനും ക്യാഷ് ബാക്ക് ലഭിക്കുന്നു. നാലാമത്തെ ഇടപാട് നടക്കുന്ന അവസരത്തിൽ ക്യാഷ് ബാക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. ആഗസ്റ്റ് 1 മുതൽ ആരംഭിച്ച ഈ പ്രമോഷൻ ഒക്ടോബർ 31വരെ ലഭ്യമാണ്. കൂടാതെ ഫെബ്രുവരിയിൽ ആരംഭിച്ച നറുക്കെടുപ്പ് ഡിസംബർ വരെ ഉണ്ടായിരിക്കും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും ടർബോ ക്യാഷ്, ടർബോ റെമിറ്റ് പ്രമോഷനുകൾ ഉപയോഗപ്പെടുത്താനാകും.

ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ഏഷ്യ, ആഫ്രിക്ക, യൂറോപ് എന്നിവിടങ്ങളിലേയ്ക്ക് പണം അയക്കുന്നതിനുള്ള സൗകര്യങ്ങളും സിഞ്ച് എക്സ്ചേഞ്ച് നൽകി വരുന്നു. ബഹ്റൈനിൽ 18 ശാഖകളുള്ള സിഞ്ച് എക്സ്ചേഞ്ച് ജി.സി.സി കറൻസികൾ, യൂറോ, ബ്റ്റെർലിംഗ്, ഡോളർ, തായ് ബാത്ത് തുടങ്ങിയ വിദേശ കറൻസി എക്സ്ചേഞ്ചുകൾക്ക് ആകർഷകമായ പദ്ധതികളും വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 17217008 എന്ന നന്പറിൽ ബന്ധപ്പെടുകയോ സിഞ്ച് എക്സ്ചേഞ്ചിന്റെ ശാഖകൾ സന്ദർശിക്കുകയോ ചെയ്യുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed