നിങ്ങളിലെ വൈറ്റമിൻ -ഡി പരിശോധിച്ചിട്ടുണ്ടോ?
അദ്‌ലിയ : ആഗോളതലത്തിൽ സമീപകാലത്തായി ഉയർന്നുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വൈറ്റമിൻ− ഡിയുടെ കുറവ്. ലോകമെന്പാടുമായി ഒരു ബില്യണോളം ആളുകൾക്ക് വൈറ്റമിൻ− ഡിയുടെ കുറവ് അല്ലെങ്കിൽ അപര്യാപ്തതയുണ്ട്. പ്രായപൂർത്തിയായവർക്ക് മാത്രമല്ല, നവജാത ശിശുക്കൾ, കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവർക്കും വൈറ്റമിൻ− ഡിയുടെ അപര്യാപ്തത തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണയായി 50 മുതൽ 90 ശതമാനം വരെ വൈറ്റമിൻ −ഡിയുടെ ഉൽപ്പാദനം ചർമ്മത്തിൽ സൂര്യപ്രകാശം കൊണ്ടുണ്ടാകുന്നതാണ്. ബാക്കി ഭക്ഷണത്തിലൂടെയും. പ്രകൃതി വിഭവങ്ങളിലും വൈറ്റമിൻ− ഡി അടങ്ങിയിട്ടുണ്ട്.
അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, വിഷാദരോഗം, ഫിബ്രോമിയൽജിയ, ക്രോണിക് ഫാറ്റിഗ് സിൻഡ്രോം, ഓസ്റ്റിയോപൊറോസിസ്, അൽഷിമേഴ്സ് ഉൾപ്പെടെയുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾക്കും ക്യാൻസറിനും വൈറ്റമിൻ− ഡിയുടെ അപര്യാപ്തത കാരണമാകുന്നു. അതിനാൽ, വൈറ്റമിൻ− ഡിയുടെ അഭാവത്തിൽ ഉണ്ടാകുന്ന അവസ്ഥകൾ ഒഴിവാക്കുന്നതിന് പരിശോധനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
വൈദ്യശാസ്ത്രപരമായി വൈറ്റമിൻ −ഡിയുടെ കുറവ് പലപ്പോഴും നിശബ്ദമാണ്. എന്നാൽ, ലക്ഷണങ്ങൾ വീണ്ടും വീണ്ടും ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന്, പേശികളിലെയും എല്ലുകളിലെയും വേദന വൈറ്റമിൻ− ഡിയുടെ അപര്യാപ്തതയ്ക്ക് ലക്ഷണങ്ങളായേക്കാം. ദീർഘനേരം ഇരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളിൽ വൈറ്റമിൻ −ഡിയുടെ കുറവ് അപകട സാധ്യതയ്ക്ക് കാരണമാകും. വൈറ്റമിൻ −ഡിയുടെ അപര്യാപ്തത പരിശോധിക്കുന്നതിനും ഡോക്ടറുടെ സേവനത്തിനായി 8 ബഹ്‌റൈൻ ദിനാർ നിരക്കിൽ കിംസ് ഹോസ്പിറ്റലിന്റെ ഭാഗമായ കെബിഎംസിയിൽ പ്രത്യേക പാക്കേജ് നൽകുന്നുണ്ട്. ആഗസ്റ്റ് 1 മുതൽ 31 വരെ ഈ പാക്കേജ് ലഭ്യമാണ്.

