ബഹ്‌റൈൻ അന്താ­രാ­ഷ്ട്ര വി­മാ­നത്താ­വളത്തിൽ എഫ് 18 വി­മാ­നം അടി­യന്തര ലാ­ൻ­ഡിംഗ് നടത്തി


മനാമ : എഞ്ചിൻ തകരാറിനെത്തുടർന്ന് യുഎസ് എഫ് 18 വിമാനം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. റൺവേയിൽ തകർന്നുവീണ വിമാനത്തിൽനിന്നും പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് ഏതാനും മണിക്കൂറുകൾ എയർപോർട്ട് അടച്ചിട്ടു. ഈ സമയം വിമാനങ്ങൾ ദമാം ഇന്റർനാഷണൽ എയർപോർട്ടിലേയ്ക്ക് തിരിച്ചുവിട്ടു.

യുഎസ്എസ് നിമിറ്റ്സിന് വേണ്ടി നിർമ്മിച്ച സ്‌ട്രൈക്കി ഫൈറ്റർ സ്ക്വാഡ്രൺ 146ലെ എഫ് / എ −18 ഇ വിമാനമാണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇടിച്ചിറക്കിയത്. വിമാനം പറന്നുയർന്നതിന് ശേഷം ഒരു എഞ്ചിൻ തകരാറിലാവുകയും പൈലറ്റ് വിമാനം വഴിതിരിച്ചുവിടുകയും ചെയ്യുകയായിരുന്നു എന്ന് യുഎസ് നേവി അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. “പിടിച്ചുനിർത്താനാവാത്ത ലാൻഡിംഗ്” എന്നാണ് യുഎസ് നാവികസേന സംഭവത്തെ വിശേഷിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed