ബഹ്‌റൈൻ ഓർ‍­ത്തഡോ­ക്സ് ക്രി­സ്ത്യൻ യൂ­ത്ത് മൂ­വ്മെ­ന്റ് ‘കൊ­യ്നോ­ണി­യ’ പത്താം വർ‍­ഷത്തി­ലേ­യ്ക്ക്


മനാമ : മലങ്കര ഓർ‍ത്തഡോക്സ് സഭയിൽ‍ പ്രവർ‍ത്തിക്കുന്ന യുവജന വിഭാഗമായ ഓർ‍ത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് (ഒ.സി.വൈ.എം) യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പദ്ധതിയായ  ‘കൊയ്നോണിയ’ പത്താം വർ‍ഷത്തിലേയ്ക്ക് കടന്നതായി അതിന്റെ ഭാരവാഹികൾ അറിയിച്ചു. അര നൂറ്റാണ്ടിലധികമായി ബഹ്റൈനിൽ‍ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രലിൽ‍ സേവനം ചെയ്ത് വരുന്ന ഈ പ്രസ്ഥാനത്തിന്റെ കീഴിൽ ഇടവകയിലും ബഹ്റൈനിലും നാട്ടിലും അർ‍ഹരായവർ‍ക്ക് പലവിധത്തിലുള്ള സഹായങ്ങൾ‍ ചെയ്യുവാൻ കഴിഞ്ഞിട്ടുള്ളതായും ഭാരവാഹികൾ പറഞ്ഞു. ഏറ്റവും മികച്ച യൂണിറ്റ് എന്ന അവർ‍ഡ് രണ്ട് പ്രാവശ്യം കരസ്ഥമാക്കിയ പ്രസ്ഥാനത്തിന്റെ പദ്ധതിയാണ്  ‘കൊയ്നോണിയ’.

21 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയക്കുള്ള ധനസഹായ പദ്ധതിയാണ് കൊയ്‌നോണിയ. കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ 255 കുട്ടികൾക്ക് സഹായധനം കൈമാറുവാൻ പദ്ധതിയിലൂടെ സാധിച്ചു. പരുമല സെന്റ് ഗ്രീഗോറിയോസ് കാർഡിയോ വാസ്കുലാർ സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പത്താം വാർഷികമായ ഈ വർഷം കത്തീഡ്രലിന്റെ മുതിർന്ന അംഗം എ.ഒ ജോണിയുടെ കൈയിൽ നിന്നും ഒരു കുട്ടിയുടെ ശസ്ത്രക്രിയക്കുള്ള സഹായധനം സ്വീകരിച്ചുകൊണ്ട് കത്തീഡ്രൽ വികാരി റവ. ഫാദർ‍ എം.ബി ജോർജ് ഉദ്‌ഘാടനം ചെയ്തു. നാഗ്പൂർ സെമിനാരി പി.ആർ.ഒ റവ. ഫാ. ജോബിൻ വർഗീസ്, കത്തീഡ്രൽ ആക്ടിങ് ട്രസ്റ്റീ ബിജു വർഗീസ്, കത്തീഡ്രൽ സെക്രട്ടറി റെഞ്ചി മാത്യു, പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ക്രിസ്റ്റി പി. വർഗീസ്, സെക്രട്ടറി അജി ചാക്കോ പാറയിൽ, ട്രെഷറർ പ്രമോദ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed