ഐ.വൈ­.സി­.സി­ ക്വി­റ്റ്ഇന്ത്യാ­ ദി­നാ­ചരണവും യൂ­ത്ത് കോ­ൺ­ഗ്രസ് ജന്മദി­നാ­ഘോ­ഷവും സംഘടി­പ്പി­ച്ചു


മനാമ : പ്രവാസി യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75ാമത് ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും വിപുലമായി സംഘടിപ്പിച്ചു. ക്വിറ്റ് സംഘിസം, ക്വിറ്റ് ഫാസിസം എന്നീ മുദ്രാവാക്യം ഉയർത്തിയായിരുന്നു ഐ.വൈ.സി.സിയുടെ പരിപാടി. അദ്ലിയ ഫുഡ് വേൾഡ് ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയിൽ ഐ.വൈ.സി.സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം അദ്ധ്യക്ഷനായിരുന്നു. 4 പി.എം ചീഫ് റിപ്പോർട്ടർ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യാ രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ സാമൂഹിക ഐക്യത്തിന് ഊന്നൽ നൽകാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാരും ബ്രിട്ടീഷുകാർക്ക് വീടുപണി ചെയ്ത സംഘപരിവാരും ഇന്ന് കോൺഗ്രസുകാരെ ദേശീയവാദം പഠിപ്പിക്കുവാൻ വരുന്നത് അപഹാസ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അഡ്വ. ഷബീർ അഹമ്മദ് പറഞ്ഞു. ക്വിറ്റ് ഫാസിസം ക്വിറ്റ് സംഘിസം എന്നീ മുദ്രാവാക്യങ്ങൾക്ക് പ്രസക്തി വർദ്ധിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എൻ.റ്റി.യു.സി മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി ജോഷ്വാ മുഖ്യാതിഥിയായിരുന്നു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതം ആശംസിച്ചു. അഡ്വ. ലതീശ് ഭരതൻ ആശംസകൾ അർപ്പിച്ചു. അനസ് റഹിം ക്വിറ്റ് ഇന്ത്യാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.വൈ.സി.സി മുൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ട്രഷറർ ഹരി ഭാസ്കരൻ നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed