ബഹ്റൈനിൽ ഇന്ധനവില പുതുക്കി നിശ്ചയിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ പ്രതിമാസ ഇന്ധനവില നിർണ്ണയ സംവിധാനത്തിന്റെ ഭാഗമായി ഫ്യുവൽ പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബഹ്റൈനിൽ പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
പുതുക്കിയ നിരക്കുകൾ പ്രകാരം ജയ്യിദ് (91) ലിറ്ററിന് 0.222 ബഹ്റൈനി ദിനാറും, മുംതാസ് (95) ലിറ്ററിന് 0.247 ബഹ്റൈനി ദിനാറുമാണ് ഈടാക്കുക. ഉയർന്ന ഗ്രേഡിലുള്ള സൂപ്പർ (98) ഇന്ധനത്തിന് ലിറ്ററിന് 0.362 ബഹ്റൈനി ദിനാറും ഡീസലിന് ലിറ്ററിന് 0.229 ബഹ്റൈനി ദിനാറുമായിരിക്കും പുതിയ വില.
ഇന്ധനവിലയിൽ മാറ്റം വരുത്തിയെങ്കിലും, ബഹ്റൈനികളായ മത്സ്യത്തൊഴിലാളികൾക്ക് ഡീസലിന് നൽകിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ നിലവിലുള്ളതുപോലെ തന്നെ തുടരുമെന്ന് കമ്മിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
sdfsdf

