പ്രതിസന്ധികൾ ഒഴിവാക്കാൻ ഐക്യം ആവശ്യമെന്ന് ഹമദ് രാജാവ്
മനാമ : മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ ചെറുക്കാൻ ഐക്യത്തോടെയും സംയുക്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഇന്നലെ ആവശ്യപ്പെട്ടു. അൽ സഫരിയ കൊട്ടാരത്തിൽ കുവൈറ്റ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് സബാ അൽ ഖാലിദ് അൽ ഹമദ് അൽ സബായ്ക്ക് നൽകിയ സ്വീകരണത്തിലാണ് രാജാവിന്റെ പ്രസ്താവന. കൂടികാഴ്ചയിൽ കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹമദ് അൽ ജബീർ അൽ സബായിൽ നിന്നുള്ള കത്ത് ഷെയ്ഖ് സബാ രാജാവിന് കൈമാറി. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് സമ്മേളനം നടന്നത്.
കുവൈറ്റ് അമീറിന് ആശംസകളറിയിച്ച ഹമദ് രാജാവ്, ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ബന്ധം ഊർജിതമാക്കി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.

