ടീൻസ് വെക്കേഷൻ ക്യാന്പ് ; ഏതാനും വിദ്യാർത്ഥികൾക്ക് കൂടി അവസരം
മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കൗമാരക്കാരായ വിദ്യാർത്‍ഥികൾക്കായി നടത്തുന്ന വെക്കേഷൻ ക്യാന്പിൽ ഏതാനും വിദ്യാർത്ഥികൾക്ക് കൂടി അവസരമുള്ളതായി കോ-ഒാർഡിനേറ്റർ മുഹമ്മദ് ഷാജി അറിയിച്ചു.
എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്‍ഥികൾക്ക് ആഗസ്റ്റ് ആറ് മുതൽ 11 വരെ റിഫ ദിശ സെന്‍ററിൽ സംഘടിപ്പിക്കുന്ന ക്യാന്പിൽ ഖുർആൻ, ഹദീസ്, ഇസ്ലാമിക ചരിത്രം, മരണാനന്തര ജീവിതം, വ്യക്തിത്വ വികസനം, ഗ്രൂപ്പ് ചർച്ച, മീഡിയ തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ പരിശീലനം നൽകും. കൂടാതെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മുതൽ 7.30 വരെ നടക്കുന്ന ക്യാന്പിൽ പങ്കെടുക്കുന്നതിന് വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനൂം 39210248 എന്ന നന്പറിൽ ബന്ധപ്പെടുക.

