ശി­ഹാബ് തങ്ങൾ ‘ജീ­വജലം’ കി­ണർ ജാ­ർ­ഖണ്ധി­ലും


മനാമ : ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നിർമ്മിച്ച് നൽകുന്ന ‘ജീവജലം’ കിണർ പദ്ധതിയിൽ ഉൾപ്പെടുത്തി അൻപത്തി രണ്ടാമത്തെ കിണർ ജാർഖണ്ധിൽ നിർമ്മിച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

കിണർ നിർമ്മാണത്തിനുള്ള ഒരു ലക്ഷം രൂപാ കെ.എം.സി.സി കോ-ഓർഡിനേറ്റർമാരായ അലി കൊയിലാണ്ടിയും യൂസുഫ് കൊയിലാണ്ടിയും മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ എം.പിയെ ഏൽപ്പിച്ചു. 

മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാർഖണ്ധിലെ ഗിരിടി, ജംദാര, രാംഗഡ്, ദൻബാദ് ജില്ലകളിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്തു നിർമ്മിച്ച് നൽകുന്ന 20 കിണറുകളിൽ ജില്ലാ കമ്മിറ്റി ഏറ്റെടുത്ത കിണറിന്റെ ഫണ്ടാണ് നൽകിയത്. 

ഇതിനകം ജില്ലാ കമ്മിറ്റി 36 കിണറുകളും മൂന്ന് പൈപ്പ് ലൈൻ പദ്ധതിയും പൂർത്തിയാക്കി സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് സ്കൂളുകളും മുസഫർ നഗറിലെ ആറ് കുഴൽ കിണറുകളും ഉൾപ്പെടുന്നു. നിരവധി അപേക്ഷകൾ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നതിനാൽ ജില്ലാ കമ്മിറ്റിയുടെ ജീവജലം കുടിവെള്ള പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യം ഉള്ളവർ ജില്ലാ പ്രസിഡണ്ട് എ.പി ഫൈസൽ (39841984), ഫൈസൽ കോട്ടപ്പള്ളി (39881099) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed