ബഹ്‌റൈനിൽ രണ്ട് സംഭവങ്ങളി­ലാ­യി­ നാല് വാ­ഹനങ്ങൾ അഗ്നി­ക്കി­രയാ­യി­


മനാമ : ഇന്നലെ വടക്കൻ ഗവർണറേറ്റിൽ രണ്ട് സംഭവങ്ങളിലായി നാല് വാഹനങ്ങൾ അഗ്നിക്കിരയായി. സൽമബാദ് ഹൗസിംഗ് പ്രോജക്ടിൽ രണ്ട് വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിന് പിന്നിൽ അസ്വാഭാവികത ഉള്ളതായി പ്രാഥമിക വിവരങ്ങൾ വെളിപ്പെടുത്തുന്നു. ബന്ധപ്പെട്ട വകുപ്പുകൾ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പുലർച്ചെ നടന്ന സംഭവത്തിൽ സമീപത്തുള്ള വീടിന്റെ മതിലുകളും തകരാറിലായി. 

ഹമദ് ടൗണിലും രണ്ട് വാഹനങ്ങൾ കത്തി നശിച്ചിരുന്നു. ബഹ്‌റൈനി കുടുംബത്തിന്റെ ഗാരേജിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. എന്നാൽ ഈ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed