മുക്കബാ അഴുക്കുചാൽ പദ്ധതി; 65 ശതമാനം പണികൾ പൂർത്തിയായി

മനാമ : 517 ബ്ലോക്കിലെ മുക്കബാ അഴുക്കുചാൽ പദ്ധതിയുടെ 65 ശതമാനവും പൂർത്തിയായതായി മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിലെ സാനിറ്ററി എഞ്ചിനീയറിംഗ് പ്ലാനിംഗ് ആന്റ് പ്രോജക്ട്സ് ഡയറക്ടർ നാസ്സ അബു ഹിന്ദി അറിയിച്ചു.
60 വീടുകളും റിയൽ എേസ്റ്ററ്റുകളും ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 670 മീറ്റർ ദൈർഘ്യമുള്ള മുഖ്യ കണക്ഷനുകൾ, 860 മീറ്റർ ദൈർഘ്യമുള്ള ഉപകണക്ഷനുകൾ, 106 ഇൻസ്‌പെക്ഷൻ ചേംബറുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. 184,909 ബഹ്‌റൈൻ ദിനാർ ചെലവുവരുന്ന പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും. വെസ്റ്റ് ബുദൈയ ഹൗസിംഗ് പ്രോജക്ട് (ഘട്ടം 2), സദാദ് അഴുക്കുചാൽ പദ്ധതി (ഘട്ടം 2) എന്നിവയുൾപ്പെടുന്ന സാനിറ്ററി പ്രൊജക്ടിന്റെ ഭാഗമാണ് പദ്ധതി.