മേ­­­രാ­­­ ഭാ­­­രത് ദേ­­­ശഭക്തി­­­ഗാ­­­ന മത്സരം ആഗസ്റ്റ് 15ന്


മനാമ : ഇന്ത്യയുടെ 71ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫോർ‍ പിഎം ന്യൂസ് ബഹ്റൈൻ‍ കേരള കാത്തലിക്ക് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന മേരാ ഭാരത് ദേശ ഭക്തിഗാന മത്സരത്തിലേയ്ക്കുള്ള രെജിസ്ട്രേഷൻ‍ പുരോഗമിക്കുന്നു.  ആഗസ്റ്റ് 15ന് വൈകുന്നേരം 7 മണി മുതൽ കേരള കാത്തലിക്ക് അസോസിയേഷന്റെ വികെഎൽ ഓഡിറ്ററോയത്തിൽ വെച്ചാണ് മത്സരം നടക്കുക. 

ബഹ്‌റൈനിലെ സംഘടനകൾക്കും സ്‌കൂളുകൾക്കും ലേബർ ക്യാന്പുകൾക്കും വ്യക്തികൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം നടത്തുന്നത്. നാല് മുതൽ പത്ത് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളായി മത്സരത്തിൽ പങ്കെടുക്കാം. ഒരു സംഘടനയിലും അംഗമല്ലാത്തവർക്കും സംഘടനയിലൂടെ മത്സരിക്കാൻ താൽപര്യമില്ലാത്തവർക്കും സ്വന്തം നിലയിൽ സംഘങ്ങൾ ഉണ്ടാക്കി മത്സരത്തിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരമാവധി ഏഴ് മിനുട്ട് ദൈർഘ്യമേറിയ പാട്ടുകൾ മത്സരത്തിൽ പാടാവുന്നതാണ്. സിനിമയിൽ അവതരിപ്പിക്കപ്പെട്ട ദേശഭക്തിഗാനങ്ങളും പരിഗണിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായ പരിധിയില്ല. ഒരു സ്ഥാപനത്തിന്റെയോ കൂട്ടായ്മയുടെയോ പേരിൽ പരമാവധി രണ്ട് സംഘങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ ഒരു സംഘത്തിൽപ്പെട്ട അംഗം മറ്റൊരു സംഘത്തിൽ മത്സരിക്കാൻ പാടുള്ളതല്ല. മലയാളം, ഹിന്ദി എന്നീ ഭാഷകളിലുള്ള പാട്ടുകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. ഓർക്കസ്ട്ര അനുവദിക്കില്ല, എന്നാൽ ശ്രുതി ഉപയോഗിക്കാം. 

പങ്കെടുക്കാൻ താൽപര്യമുള്ളവർ 33609508 എന്ന വാട്ട്സ്ആപ് നന്പറിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. സംഘത്തലവന്റെ അല്ലെങ്കിൽ സംഘടനയുടെ പേരും ഫോൺ നന്പറും വാട്ട്സ്ആപ്‌ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 36658390, 36458398, 39883504 എന്നീ നന്പറുകളിൽ വിളിക്കാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed