പ്രവാസി നിര്യാതയായി
മനാമ : ബഹ്റൈനിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിക്കുകയായിരുന്ന തൃശ്ശൂർ വടക്കാഞ്ചേരി മണൽതറ സ്വദേശി അജിത അജിത്ത് നിര്യാതയായി. 42 വയസായിരുന്നു. നാല് മാസങ്ങൾക്ക് മുന്പ് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതയിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു.
നാട്ടിൽ അമ്മയും, സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ഇവരുടെ അയൽവാസിയും, ബഹ്റൈൻ പ്രവാസിയുമായ നിശാന്ത് അറിയിച്ചു.

