ബഹ്റിൻ പ്രവാസി നിര്യാതനായി


മനാമ : ബഹ്റിന്‍ പ്രവാസിയും, തിരുവനന്തപുരം സ്വദേശിയുമായ ദിനേശ് ജോസഫ് (52) നിര്യാതനായി. 

ഹൃദയം പ്രവർത്തനരഹിതമാകുകയും, വൃക്കകളും തകരാറിലാകുകയും ചെയ്തതിനെ തുടർന്ന് ഇന്നലെ ബിഡിഎഫ് ആശുപത്രിയിലായിരുന്നു അന്ത്യം.
 
പ്രസിഡന്റ് ഓഫ് കസ്റ്റംസ് ഡിപ്പാർട്മെന്റിൽ ജോലി ചെയയ്തു വരികയായിരുന്നു അദ്ദേഹം. മുൻപ് റോയൽ അക്കാദമി ഓഫ് പോലീസിൽ ക്വാളിറ്റി അഷുറൻസ് ആൻഡ് പ്ലാനിംഗ് അഡ്വൈസർ ആയിരുന്നു. ബഹ്‌റൈൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് പ്രൊഫസർ ആയിട്ടായിരുന്നു അദ്ദേഹം ബഹ്‌റൈനിൽ കരിയർ ആരംഭിച്ചത്. പിന്നീട് എ.എം.എ യൂണിവേഴ്‌സിറ്റിയിൽ അസ്സോസിയേറ്റ് ഡീൻ ആകുകയും ചെയ്തു.
 
ഭാര്യ അനിത എ.എം.എ യൂണിവേഴ്‌സിറ്റിയിൽ അധ്യാപികയാണ്. മക്കൾ : ദീപ്തി മറിയം, മനീഷ ആൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ചെയ്തു വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed