ബഹ്റൈനിൽ മധുസൂദനൻ നായർക്ക് സ്വീകരണം നൽകി
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള വിദ്യാരംഭ ചടങ്ങിന് എത്തിച്ചേർന്ന പ്രശസ്ത കവി മധു സൂധനൻ
നായർക്ക് ഇന്നലെ വൈകീട്ട് എസ്.എൻ.സി.എസ്സിൽ വെച്ച് സ്വീകരണം നൽകി . തുടർന്ന് രാജശ്രീ രാജശേഖരൻ പിള്ള, ശ്രീരാജ് രാജശേഖരൻ പിള്ള എന്നിവരുടെ സംഗീതാർച്ചനയും കവിതാലാപന മത്സരത്തിന്റെ ഫിനാലെയും നടന്നു. മധുസൂദനൻ നായർ ആയിരുന്നു വിധികർത്താവ്.

