ജി­.സി­.സി­. പൗ­രന്മാ­രു­ടെ­ തി­രി­ച്ചറി­യൽ കാ­ർ­ഡു­കൾ അംഗീ­കരി­ക്കു­ന്നി­ല്ലെ­ന്ന് പരാ­തി­


മനാമ: തി-രിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടി വരുന്പോൾ ജി.സി.സി പൗരന്മാരുടെ തിരിച്ചറിയൽ കാർഡുകൾ ബഹ്‌റിനിലെ കന്പനികൾ അംഗീകരിക്കുന്നില്ലെന്ന് പരാതി. ബഹ്‌റിനിൽ ഏറെക്കാലമായി താമസമാക്കിയിട്ടുള്ള ജി.സി.സി പൗരന്മാർക്ക് തങ്ങളുടെ ബഹ്‌റിൻ സി.പി.ആർ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് പോലെ തന്നെ സ്വന്തം രാജ്യത്തെ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം. ബഹ്‌റിൻ സി.പി.ആർ പുതുക്കിയില്ലെങ്കിലും സ്വന്തം രാജ്യത്തെ തിരിച്ചറിയൽ കാർഡ് മാത്രം മതി.

എന്നാൽ കന്പനികൾ ഈ നിയമം അംഗീകരിക്കുന്നില്ലെന്ന് ഓമനി വ്യവസായിയായ അബ്ദുൾ അസീസ് അലംറി പറയുന്നു. ബാങ്ക് ഇടപാട്, യാത്രാനടപടിക്രമങ്ങൾക്കായി എംബസിയെ സമീപിക്കുക പോലുള്ള ചെറിയ കാര്യങ്ങൾക്ക് പോലും ബഹ്‌റിൻ സി.പി.ആർ വേണമെന്ന സ്ഥിതിയാണ്. തങ്ങളുടെ രാജ്യത്തെ തിരിച്ചറിയൽ കാർഡ് കാണിക്കുന്പോൾ അവ നിഷേധിക്കുകയും ബഹ്റിൻ സി.പി.ആർ ആവശ്യപ്പെടുകയും ചെയ്യുന്നെന്ന് അദ്ദേഹം അറിയിച്ചു.

കന്പനികൾ സർക്കാർ ഉത്തരവ് അനുസരിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതുമല്ലെങ്കിൽ ബഹ്‌റിൻ സി.പി.ആർ പുതുക്കി നൽകുക എന്നതാണ് ഉത്തമ പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിരവധി ജി.സി.സി പൗരന്മാർക്ക് പല സ്ഥലങ്ങളിൽ നിന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed