ബഹ്‌റൈനിലേക്ക് കഴിഞ്ഞ വർഷം എത്തിയത് 1.6 കോടിയിലധികം യാത്രക്കാർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പൗരന്മാരൊഴികെ രാജ്യത്തേക്ക് എത്തിയ വിദേശികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ കഴിഞ്ഞ വർഷം വർദ്ധനവ്. 2025-ൽ 16.02 ദശലക്ഷം (1.60 കോടിയിലധികം) വിദേശികളാണ് ബഹ്‌റൈനിൽ എത്തിയത്. 2024-ൽ ഇത് 15.71 ദശലക്ഷമായിരുന്നു. ഒരു വർഷത്തിനിടെ ഏകദേശം 3,16,000 യാത്രക്കാരുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്; അതായത് രണ്ടു ശതമാനത്തിനടുത്ത് വളർച്ച.
ബഹ്‌റൈൻ ഓപ്പൺ ഡാറ്റാ പോർട്ടൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വർഷത്തിലെ ഭൂരിഭാഗം മാസങ്ങളിലും രാജ്യത്തേക്ക് എത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തിന് മുകളിലായിരുന്നു.
കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ബഹ്‌റൈനിലേക്ക് എത്തിയത് ജനുവരി മാസത്തിലാണ്. ഏകദേശം 15.45 ലക്ഷം (1.545 ദശലക്ഷം) യാത്രക്കാരാണ് ജനുവരിയിൽ മാത്രം രാജ്യത്ത് എത്തിയത്.
xgdfg

