തർക്കത്തിനിടെ സഹപ്രവർത്തകനെ മർദ്ദിച്ചു; കേൾവിശക്തി ഭാഗികമായി നഷ്ടപ്പെടുത്തി: പ്രതിക്ക് സെപ്റ്റംബർ 15-ന് വിധി


പ്രദീപ് പുറവങ്കര

മനാമ: തർക്കത്തിനിടെ സഹപ്രവർത്തകനെ മർദ്ദിച്ച് സ്ഥിരമായി കേൾവിവൈകല്യം വരുത്തിയ 37-കാരനായ ഡ്രൈവർക്കെതിരെ കോടതി കേസ് എടുത്തു. സംഭവത്തിൽ ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി സെപ്റ്റംബർ 15-ന് വിധി പ്രസ്താവിക്കും.

കമ്പനി ട്രക്കിൽ സഞ്ചരിക്കവെയാണ് 42-കാരനായ സഹപ്രവർത്തകനുമായി ഇയാൾ തർക്കത്തിലായത്. തുടർന്ന് ട്രാഫിക് സിഗ്നലിലും കമ്പനി പാർക്കിംഗിലും വെച്ച് തർക്കം രൂക്ഷമാവുകയായിരുന്നു. പ്രതി തന്റെ കവിളിലും ഇടത് ചെവിയിലും അടിച്ചെന്നും, പിന്നീട് ഇരു കൈകളും ഉപയോഗിച്ച് ഇരു ചെവികളിലും ബലമായി അടിച്ചെന്നും ഇരയായ ജീവനക്കാരൻ മൊഴി നൽകി.

തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഇരയുടെ ഇരു ചെവികളിലെയും കർണ്ണപടത്തിന് ദ്വാരം വീണതായും നേരിയ കേൾവിശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി. 5 ശതമാനം സ്ഥിരമായ വൈകല്യമാണ് പരിക്കുകൾ മൂലം സംഭവിച്ചിട്ടുള്ളത്.

അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ലെങ്കിലും, സ്ഥിരമായ വൈകല്യത്തിന് കാരണമായ രീതിയിൽ അക്രമം നടത്തിയതിനാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കേസ് ചുമത്തിയത്.

article-image

asad

You might also like

  • Lulu Exchange
  • Straight Forward

Most Viewed