മനാമയിൽ റെസ്റ്റോറന്റ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി കവർച്ച നടത്താൻ ശ്രമിച്ച വിദേശി അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: ക്യാപിറ്റൽ ഗവർണറേറ്റിൽ റെസ്റ്റോറന്റ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ ആഫ്രിക്കൻ സ്വദേശി പോലീസ് പിടിയിലായി. കേസിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇയാളെ റിമാൻഡ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഹൂറ പോലീസ് സ്റ്റേഷനിൽ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ പബ്ലിക് പ്രോസിക്യൂഷൻ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയതോടെ പ്രതി കുറ്റം സമ്മതിച്ചു. സമാനമായ മറ്റ് ചില കവർച്ചാ കേസുകളിലും തനിക്ക് പങ്കുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടികൾ പൂർത്തിയാക്കി പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
sdfsdf

