കോട്ടയം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: മുപ്പത് വർഷത്തോളമായി ബഹ്‌റൈനിൽ പ്രവാസിയായ കോട്ടയം മുട്ടമ്പലം കഞ്ഞിക്കുഴി സ്വദേശി അബ്രഹാം കോശി (59) ഹൃദയാഘാതം മൂലം നിര്യാതനായി. സ്വന്തമായി കോൺട്രാക്റ്റിങ് ബിസിനസ് നടത്തിവരികയായിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ടോടെ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.

മാർ തോമാ പാരീഷ് ബഹ്‌റൈൻ ഇടവകാംഗമാണ് (മുഹറഖ്-എ പ്രെയർ ഗ്രൂപ്പ്). ഭാര്യ: എലിസബത്ത് ജോൺ. മക്കൾ: ഹന്ന (ടെക്നോപാർക്ക് , തിരുവനന്തപുരം) ഐവാൻ(ബഹ്റൈൻ) , റയാൻ (വിദ്യാർത്ഥി, ബാംഗ്ലൂരു) സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

article-image

dsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed