സതേൺ ഗവർണറേറ്റിൽ പൊതു ഹാൾ നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് ബഹ്റൈൻ പാർലമെന്റ് സമിതിയുടെ അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: സതേൺ ഗവർണറേറ്റിലെ ജനങ്ങൾക്കായി കുറഞ്ഞ ചെലവിൽ വിവാഹങ്ങളും മറ്റ് സാമൂഹിക ഒത്തുചേരലുകളും നടത്താൻ പൊതു ഹാൾ (Public Events Hall) നിർമ്മിക്കണമെന്ന നിർദ്ദേശത്തിന് പാർലമെന്റിന്റെ സർവീസ് കമ്മിറ്റി അംഗീകാരം നൽകി. മേഖലയിൽ ജനസംഖ്യ വർദ്ധിച്ചുവരുമ്പോഴും സാധാരണക്കാർക്ക് അനുയോജ്യമായ പൊതു ഹാളുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സമിതിയുടെ ഈ തീരുമാനം.
എം.പിമാരായ ഡോ. അലി അൽ നുഐമി, അലി സഖർ, മുഹമ്മദ് സൽമാൻ അൽ അഹമ്മദ് എന്നിവർ സംയുക്തമായാണ് ഈ നിർദ്ദേശം സമർപ്പിച്ചത്. സ്വകാര്യ ഹാളുകളുടെ വാടക കുത്തനെ ഉയർന്നത് സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുവെന്നും, സർക്കാർ പൊതു ഹാൾ നിർമ്മിക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും അവർ വാദിച്ചു. സോഷ്യൽ ഡെവലപ്‌മെന്റ്, വർക്‌സ്, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങൾ സംയുക്തമായി പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം.
അതേസമയം, സതേൺ ഗവർണറേറ്റിലെ ഏഴാം മണ്ഡലത്തിലോ സമീപ പ്രദേശങ്ങളിലോ തങ്ങളുടെ ഉടമസ്ഥതയിൽ നിലവിൽ ഒഴിഞ്ഞ ഭൂമി ലഭ്യമല്ലെന്ന് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം സമിതിയെ അറിയിച്ചിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ദീർഘകാലമായുള്ള ഈ ആവശ്യവുമായി മുന്നോട്ട് പോകാനാണ് പാർലമെന്റ് സമിതിയുടെ തീരുമാനം.
asdasd

