റെക്കോർഡ് വൈദ്യുതി ഉപഭോഗം നേരിടാൻ ഇന്ത്യ; പവർ പ്ലാന്റുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കും


ഷീബ വിജയൻ

രാജ്യത്ത് കടുത്ത വേനലിനെ തുടർന്ന് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്ന സാഹചര്യത്തിൽ, തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ പവർ പ്ലാന്റുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. മെയ് 20-ഓടെ രാജ്യത്തെ വൈദ്യുതി ആവശ്യകത 265 ഗിഗാവാട്ടായി ഉയർന്നതായും ജൂലൈയിൽ ഇത് 283 ഗിഗാവാട്ടായി വർദ്ധിക്കുമെന്നും ഊർജ്ജ മന്ത്രാലയം വിലയിരുത്തുന്നു. പ്രതിസന്ധി ഒഴിവാക്കാൻ തെർമൽ പവർ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികൾ നിർത്തിവെച്ച് അവ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ അഡീഷണൽ സെക്രട്ടറി പീയൂഷ് സിങ് നിർദ്ദേശം നൽകി. ഇറാൻ-അമേരിക്ക സംഘർഷം കാരണം ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഗ്യാസ് വിതരണത്തിലുണ്ടായ തടസ്സം മറികടക്കാൻ നൈജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ധനം എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പകൽ സമയങ്ങളിൽ സൗരോർജ്ജം പരമാവധി പ്രയോജനപ്പെടുത്തിയും ജലവൈദ്യുത പദ്ധതികളിലെ വെള്ളം കരുതിവെച്ചും പവർ ഗ്രിഡുകളിലെ സമ്മർദ്ദം കുറയ്ക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം.

article-image

ewddfsdeswews

You might also like

  • Lulu Exchange
  • Straight Forward

Most Viewed