ബഹ്റൈനിൽ രണ്ടിടത്ത് തീപിടുത്തം : സിവിൽഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ജുർദാബിലും ബനി ജംറയിലുമുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനം നടത്തി. ജുർദാബിലെ ഒരു വീട്ടിൽ ഗ്യാസ് സ്റ്റൗവിൽ നിന്നുണ്ടായ ചോർച്ചയെത്തുടർന്ന് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
മറ്റൊരു സംഭവത്തിൽ, ബനി ജംറയിലെ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ കുടുങ്ങിയ നാലുപേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു. ഈ അപകടത്തിൽ പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭപ്പെട്ട രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ നാഷണൽ ആംബുലൻസ് വിഭാഗം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
dsgdg

