34 വർഷത്തെ പ്രവാസത്തിന് വിരാമം; മനോജിനും കുടുംബത്തിനും ഫെഡ് ബഹ്‌റൈൻ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ (FED Bahrain), ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അംഗം മനോജിനും ഭാര്യ സുമിക്കും യാത്രയയപ്പ് നൽകി. 34 വർഷത്തെ ബഹ്‌റൈൻ ജീവിതത്തിന് ശേഷമാണ് ഇവർ പ്രവാസം മതിയാക്കി മടങ്ങുന്നത്.

ചടങ്ങിൽ ഫെഡ് ബഹ്‌റൈൻ പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ്, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറി. വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, കോർ കമ്മിറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗം കാർലിൻ ക്രിസ്റ്റോഫർ, മുൻ ജനറൽ സെക്രട്ടറി ജയരാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

article-image

േ്ുേു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed