കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബഹ്‌റൈൻ മന്ത്രിസഭാ നിർദ്ദേശം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ശക്തമാക്കാൻ ബഹ്‌റൈൻ മന്ത്രിസഭ ഉത്തരവിട്ടു. ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൊതുക് പെരുകുന്നത് തടയാൻ ഫീൽഡ് മോണിറ്ററിംഗ് ശക്തമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും നഗരസഭ-കാർഷിക മന്ത്രാലയത്തോടും ആരോഗ്യ മന്ത്രാലയത്തോടും യോഗം നിർദ്ദേശിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിനും മുൻഗണന നൽകാനാണ് സർക്കാർ തീരുമാനം.

കൂടാതെ, ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമന്റെ ബഹ്‌റൈൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയതായി മന്ത്രിസഭ വിലയിരുത്തി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ തൊഴിലാളികളെയും, ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരെയും യോഗം അഭിനന്ദിച്ചു.

article-image

fssdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed