ബഹ്‌റൈൻ ദേശീയ ദിനം: .ബി. കെ. എസ്. മെഗാ ചിത്രകലാ മത്സരം ‘ഇലസ്‌ട്ര 2025’ ഡിസംബർ 16-ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ്റെ 54ആമത് ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്.) 'ഇലസ്‌ട്ര 2025' എന്ന പേരിൽ മെഗാ ചിത്രകലാ മത്സരം സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 16-ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചാണ് ഈ വർണാഭമായ മത്സരം നടക്കുക.

2025 ഡിസംബർ 10 അടിസ്ഥാനമാക്കി 3 വയസ്സുമുതൽ 17 വയസ്സുവരെയുള്ള കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. 3-5, 6-8, 9-11, 12-14, 15-17 എന്നിങ്ങനെയാണ് പ്രായപരിധി അനുസരിച്ചുള്ള ഗ്രൂപ്പുകൾ. വിജയികൾക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെ ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്. കൂടാതെ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

ദേശീയദിന ആഘോഷം കൂടുതൽ വർണ്ണാഭമാക്കുന്നതിന് ചിത്രകലാ പ്രേമികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, കലാ വിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി https://bksbahrain.com/2025/illustra/register.html എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി ജനറൽ കൺവീനർ ബിനു വേലിയിൽ (3944 0530), ജോയിന്റ് കൺവീനർമാർ ആയ ജയരാജ് ശിവദാസൻ (3926 1081), റാണി രഞ്ജിത്ത് (3962 9148) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

article-image

േിേ്ി

You might also like

  • Straight Forward

Most Viewed