ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം: നാല് പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കിയ മുതിർന്നവരെ ആദരിച്ചു


പ്രദീപ് പുറവങ്കര


മനാമ: ബഹ്‌റൈനിലെ മലപ്പുറം ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്.) നാല് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന മുതിർന്ന വ്യക്തിത്വങ്ങളെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. മനാമ കെ. സിറ്റി ഓഡിറ്റോറിയത്തിൽ രക്ഷാധികാരി ബഷീർ അമ്പലായിയുടെ രക്ഷാകൃത്വത്തിൽ ആണ് ചടങ്ങ് നടന്നത്. ആക്ടിങ് പ്രസിഡന്റ് റംഷാദ് അയലക്കാട് അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ ഹഖ്, ട്രഷറർ അലി അഷ്റഫ്, പ്രോഗ്രാം കൺവീനർ കാസിം പാടത്തക്കായിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

മുതിർന്ന പ്രവാസികളായ എൻ.കെ. മുഹമ്മദലി, ബഷീർ അംബലായി, കെ.ടി. മുഹമ്മദലി (ദാർ അൽ ഷിഫാ), ബാലൻ ബഹ്‌റൈൻ ഓക്ഷൻ, കുഞ്ഞലവി കരിപ്പായിൽ, അശോകൻ മേലേക്കാട്ട്, മുഹമ്മദലി പെരിന്തൽമണ്ണ, യാഹൂ ഹാജി, അഷ്റഫ് കുന്നത്തുപറമ്പ്, എ.എ. മുല്ലക്കോയ, ഹംസ കണ്ണൻ തൊടിയിൽ, വി.എച്ച്. അബ്ദുള്ള, മുഹമ്മദലി കെ.പി., എ.വി. ബാലകൃഷ്ണൻ, ഹനീഫ അയിലക്കാട്, മുഹമ്മദ് അഷ്റഫ് അലി എന്നിവരെയാണ് മൊമന്റോ നൽകി ആദരിച്ചത്.

പ്രോഗ്രാം കോർഡിനേറ്റർ അൻവർ നിലമ്പൂർ നന്ദി പ്രകാശിപ്പിച്ചു. ഭാരവാഹികളായ സക്കറിയ പൊന്നാനി, അഷ്റഫ് കുന്നത്തുപറമ്പ്, റസാക്ക് പൊന്നാനി, മുനീർ വളാഞ്ചേരി, അബ്ദുൽ ഗഫൂർ, സുബിൻ ദാസ്, സാജിദ് കരുളായി, ഷബീർ മുക്കൻ, രാജേഷ് വി.കെ., വാഹിദ് വാഹി, ഷിബിൻ തോമസ്, റമീസ് തിരൂർ, ജഷീർ ചങ്ങരംകുളം, രജീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

fdsdfsdsf

You might also like

  • Straight Forward

Most Viewed